Gulmarg-Snow

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സ്കീയിങ് നടത്തുന്ന റിസോര്‍ട്ടിലുണ്ടായ ഹിമപാതത്തില്‍ രണ്ട് പോളിഷ് പൗരന്മാര്‍ മരിച്ചു. 19 വിദേശികളെ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായി ബാരമുള്ള പൊലീസ് അറിയിച്ചു.  സ്കീയിങ് റിസോര്‍ട്ടിന് സമീപമുള്ള അഫര്‍വാത്ത് മലമുകളില്‍ ഇന്ന് ഉച്ചയോടെയാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

 

Massive avalanche hits upper reaches of Gulmarg in J&K, casualties feared: Officials