Chintha-Jerome

ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. അതേസമയം നല്‍കിയ പിഎച്ച്.ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റ് തിരുത്താനോ സര്‍വകലാശാല സ്‌റ്റാറ്റ്യൂട്ടില്‍ വ്യവസ്ഥയില്ല. യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിശോധിച്ചശേഷമെ തുടര്‍നടപടികള്‍ ഉണ്ടാകൂ. പ്രബന്ധത്തില്‍കടന്നുകൂടിയ ഗുരുതര തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഒരു ഒാണ്‍ലൈന്‍മാധ്യമത്തില്‍വന്ന ലേഖനത്തിന്‍റെ ഭാഗങ്ങള്‍  പ്രബന്ധത്തില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

 

ഇത് പരിശോധിക്കാന്‍ വിസിക്ക് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താം. ഇക്കാര്യം പരിഗണനയിലാണ്. ചിന്തയുടെ ഗൈഡായിരുന്ന ഡോ.പി.പി അജയകുമാറിനെ ഗൈഡ്ഷിപ്പില്‍ നിന്നും അധ്യപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നുള്ള സേവ് യൂണിവേഴ്സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവര്‍ണര്‍ക്കും ലഭിച്ചിട്ടുണ്ട്. ഗവര്‍ണരുടെ അഭിപ്രായം കൂടി കണക്കിലെടുത്തും നിയമവശങ്ങള്‍പരിശോധിച്ചുമാകും ഇക്കാര്യത്തിലുള്ള തുടര്‍നടപടികള്‍. എന്നാല്‍ ചിന്തക്ക് നല്‍കിയ ഗവേഷണ ബിരുദം പിന്‍വലിക്കാനോ തെറ്റ് തിരുത്തി തീസിസ് വീണ്ടും നല്‍കാനോ സര്‍വകലാശാല നിയമത്തില്‍വ്യവസ്ഥയില്ല. 

 

Kerala University is considering having Chinta Jerome's research paper reviewed by an expert committee