Mughal-Garden-renamed-as-Am

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സ് ഇനി അമൃത് ഉദ്യാന്‍. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ്  പേരുമാറ്റം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ഭവനിലെ ലോകപ്രസിദ്ധമായ മുഗള്‍ ഗാര്‍ഡന്‍സാണ് ഇനി അമൃത് ഉദ്യാന്‍ എന്ന പേരില്‍ അറിയപ്പെടുക. ആസാദി കാ അമൃത് മഹോല്‍സവത്തിന്‍റെ ഭാഗമായാണ് പേരുമാറ്റം. രാഷ്ട്രപതിയുടെ ഡപ്യൂട്ടി പ്രസ് സെക്രട്ടറി നാവിക ഗുപ്തയാണ് പേരുമാറ്റം അറിയിച്ചത്.

PTC–രാജ്പഥിന്‍റെ പേര് മാറ്റി കര്‍ത്തവ്യപഥാക്കി മാറ്റിയതിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ പ്രധാന പേരുമാറ്റമാണ് രാഷ്ട്രപതി ഭവനിലേത്. ഇനി ഈ പേരുമാറ്റത്തിന്‍റെ രാഷ്ട്രീയം സജീവ ചര്‍ച്ചയായേക്കാം. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെയാണ് അമൃത് ഉദ്യാന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുക. ഓരോ ചെടികളുടെയും വിശദാംശങ്ങളറിയാന്‍ QR കോഡ് തയാറാണ്. പ്രവേശന കാലയളും ഉയര്‍ത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ മുഗള്‍ ഗാര്‍ഡന്‍സില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രപതി ഭവനിലും 1917ല്‍ എഡ്‌വിന്‍  ലട്യന്‍സ് മുഗള്‍ ഗാര്‍ഡന്‍ ഡൈസന്‍ ചെയ്തത്.

 

 

Mughal Garden renamed as Amrit Udyan