kunhalikkutty-20

പോപ്പുലര്‍ ഫ്രണ്ട് ജപ്തിയുടെ മറവില്‍ മുസ്‌ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. ലീഗ് ജനപ്രതിനിധികളുടെ സ്വത്തുക്കളടക്കം കണ്ടുകെട്ടി. സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയാണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. വിഷയം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും പി.എം.എ.സലാം പറഞ്ഞു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പൊലീസ് നയമെന്ന്  പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലർ ഫ്രണ്ടുകാരേയും മറ്റു രാഷ്ട്രീയക്കാരേയും തമ്മിൽ തിരിച്ചറിയാത്തവരാണോ കേരള പൊലീസ് എന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവനയിൽ ആരോപിച്ചു.