മൂന്നാറിൽ അക്രമാസക്തനായി കാട്ടാന പടയപ്പ. രണ്ട് ഓട്ടോറിക്ഷകൾക്ക് നേരെയായിരുന്നു ആക്രമണം. ഇതോടെ ആനയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ രണ്ടു രാത്രികളിലാണ് ആക്രമണം ഉണ്ടായത്. പെരിയവരൈ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലും ആയാണ് സംഭവങ്ങൾ . പ്രദീപ് ,ബാലു എന്നിവരുടെ ഓട്ടോറിക്ഷകൾക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഓട്ടോറിക്ഷകൾക്ക് കേടുപാടുകൾ പറ്റി. സംഭവം നടന്ന ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും ആരും എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

പടയപ്പയെ ജീപ്പ് ഡ്രൈവർമാർ പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് ആന അക്രമസ്വഭാവം കാണിക്കുന്നത്. ആനയുടെ മദപ്പാടിന്റെ സമയമാണോ എന്ന് വനം വകുപ്പ് സംശയിക്കുന്നുണ്ട്. അക്രമാസക്തനായതോടെ ഇറങ്ങി വരാൻ പറ്റാത്ത വിധത്തിൽ കാട്ടിലേക്ക് തുരത്തണമെന്ന് ആവശ്യം ശക്തമാണ്.

Wild elephant 'Padayappa' attacks auto rickshaw in Munnar