കാസര്‍കോടും ഉണ്ട് പേരിനൊരു മെഡിക്കല്‍ കോളജ്. പ്രഖ്യാപനം നടത്തി പത്തുവര്‍ഷമായിട്ടും നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. ഒപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ അധ്യയനം ആരംഭിച്ചിട്ടും കാസര്‍കോട്ട് കിടത്തി ചികില്‍സ പോലും തുടങ്ങിയിട്ടില്ല.
2012 മാര്‍ച്ച് 24 നായിരുന്നു കാസര്‍കോട് മെഡിക്കല്‍ കോളജിന്റ പ്രഖ്യാപനം. തൊട്ടടുത്തവര്‍ഷം നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെട്ടിടത്തിന് തറക്കല്ലിട്ടു. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി ആദ്യ ബാച്ച് തുടങ്ങുമെന്നായിരുന്നു ഉറപ്പ്. ആദ്യ ബാച്ചു പോയിട്ട് പണി പൂര്‍ത്തിയായിട്ടില്ല
പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒ.പി വിഭാഗം വിപുലമാക്കിയത് മാത്രമാണ് വികസനം. കിടത്തി ചികില്‍സ തുടങ്ങി രണ്ട് വര്‍ഷത്തിനു ശേഷം മാത്രമേ അധ്യായനം തുടങ്ങാനാകൂ. അങ്ങനെ നോക്കിയാല്‍ അടുത്തകാലത്തൊന്നും ഇത് യാഥാര്‍ഥ്യമാകില്ല.
Kasargod medical college issues