പാലാ നഗരസഭാധ്യക്ഷയായി സിപിഎമ്മിലെ ജോസിന്‍ ബിനോ തിരഞ്ഞെടുക്കപ്പെട്ടു. 25 പേര്‍ വോട്ട് ചെയ്തതില്‍ എല്‍ഡിഎഫിന്‍റെ 17 വോട്ടുംകിട്ടി. യുഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി. സ്വതന്ത്രഅംഗം ജിമ്മി ജോസഫ് വോട്ടു ചെയ്തില്ല. കേരള കോണ്‍ഗ്രസിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്ന് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയാണ് സിപിഎം ജോസിന്‍ ബിനോ സ്ഥാനാര്‍ഥിയാക്കിയത്. നഗരസഭായോഗത്തില്‍ കറുപ്പണിഞ്ഞെത്തി പ്രതിഷേധിച്ച ജോസ് പുളിക്കക്കണ്ടത്തില്‍ പാലായുടെ കറുത്ത ദിനമെന്ന് പറഞ്ഞ് ജോസ് കെ. മാണിക്ക് തുറന്ന കത്തെഴുതി. പാലാ നഗരസഭയില്‍ ചെങ്കൊടി പാറുന്നത് കണ്ട ദിവസമായിരുന്നു ഇതെന്നും ആയിരക്കണക്കിന് സഖാക്കളുടെ ഹൃദയം നുറുങ്ങിയെന്നും കത്തില്‍ പറയുന്നു. സിപിഐയെ മുന്നണിയിലെ രണ്ടാംകക്ഷിയെന്നാണ് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Binu Pulikakandam in black dress