യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയും സഹമന്ത്രിയും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. 29 പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെ ബ്രോവറിയിലെ നഴ്സറി സ്കൂളിന് മുകളിലാണ് യുക്രെയ്ന്‍ എമര്‍ജന്‍സി സര്‍വീസിന്റെ  ഹെലികോപ്റ്റര്‍ തകര്‍ന്നത്. ആഭ്യന്തര മന്ത്രി ഡിനൈസ് മൊനാസ്റ്റിര്‍സ്കിക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒന്‍പതുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.  നഴ്സറി സ്കൂളില്‍ ഉണ്ടായിരുന്ന  മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. മോശം കാലാവസ്ഥയാണ്  അപകടകാരണം എന്ന് സൂചനയുണ്ട്. 

16 killed in helicopter crash including interior minister in ukraine