ഡോ.ശാന്ത ജോസഫ്
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറായിരുന്നു ഡോ. ശാന്ത. അപ്പു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ് എന്നിവരാണു മക്കൾ. അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ എന്നിവർ മരുമക്കൾ.
PJ Joseph's Wife Dr. Santha Joseph passed away