കൊല്ലം ആര്യങ്കാവില്‍ പാല്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് ക്ഷീരവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും തമ്മിലുളള തര്‍ക്കം തുടരുന്നു. ഭക്ഷ്യസുരക്ഷാവിഭാഗത്തിനേക്കാള്‍ പരിശോധന നടത്താനുളള സംവിധാനം ക്ഷീരവകുപ്പിനാണെന്നും മായം ചേര്‍ക്കുന്ന പാല്‍ കമ്പനികള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് കാര്യമായ നടപടിയെടുക്കുന്നില്ലെന്നും ക്ഷീരവകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയായ ഡെയറി ഒാഫിസേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
മീനാക്ഷിപുരം ചെക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടികൂടിയെങ്കിലും നടപടി ഉണ്ടായില്ല. 2021 ൽ മായം കലർന്ന നാല് പാൽ സാംപിൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയെങ്കിലും മാസങ്ങൾക്ക് ശേഷമാണ് പരിശോധന ഫലം ലഭിച്ചത്. ക്ഷീരവകുപ്പിന് ഭക്ഷ്യസുരക്ഷാ അധികാരം നൽകണമെന്ന വിവിധ കമ്മിഷൻ റിപ്പോർട്ടുകൾ ഉണ്ടായിട്ടും സർക്കാർ നടപടി ഉണ്ടാകുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. അതേസമയം ആര്യങ്കാവില്‍ പിടികൂടിയ ടാങ്കര്‍ലോറിയുടെ ഉടമയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Dairy and food safety departments clash again over milk testing