ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വേണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് കേന്ദ്രം. സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെയും ഹൈക്കോടതികളില്‍ സംസ്ഥാന സര്‍ക്കാരിന്റെയും പങ്കാളിത്തം വേണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ജഡ്ജി നിയമനത്തിലെ സുതാര്യതയും പൊതു ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിനിധി ആവശ്യമാണെന്നാണ് വാദം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കൊളീജിയം നല്‍കിയ ജഡ്ജി നിയമന ശുപാര്‍ശകള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നതില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നിയമന്ത്രിയുടെ കത്ത്. ചില പേരുകള്‍ സര്‍ക്കാര്‍ വേഗത്തില്‍ അംഗീകരിക്കുകയും ചിലത് മനഃപൂര്‍വം വൈകിപ്പിക്കുകയും ചെയ്യുന്നത് ജഡ്ജിമാരുടെ സീനിയോറിട്ടി അട്ടിമറിക്കലാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.
centre demands appointment of govt official in collegium