നടന്‍ സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചു. തൃശൂര്‍ കുഴിക്കാട്ടുശേരിയിലാണ് ആക്രമണം. കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേര്‍ക്കു മര്‍ദ്ദനമേറ്റു. അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കാറില്‍ സുനില്‍ സുഖദ ഇല്ലായിരുന്നു. ഇടവഴിയിലൂടെ പോകുമ്പോള്‍ കാര്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേരാണ് ആക്രമിച്ചത് കാര്‍ യാത്രക്കാര്‍ പൊലീസിനോട് പറഞ്ഞു. കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്തു. ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയില്‍ എത്തിയതായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Actor Sunil Sukhada's car was attacked in Thrissur, Kuzhikkattussery