tmcward-10

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിടപ്പുരോഗികള്‍ തീരാ ദുരിതത്തില്‍. വാര്‍ഡ് നവീകരണത്തിന്റെ പേരില്‍ നാല് വാര്‍ഡുകള്‍ ഒന്നിച്ച് അടച്ചതോടെയാണ് ഗുരുതര രോഗികള്‍ ബുദ്ധിമുട്ടിലായത്. ആശുപത്രിയിലെ 28–ാം വാര്‍ഡില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്കൊപ്പം സാംക്രമികരോഗമുള്ളവരെയും മാനസികരോഗത്തിന് ചികില്‍സയില്‍ ഉള്ളവരെയും ഒന്നിച്ച് പാര്‍പ്പിച്ചിരിക്കുകയാണ്. വെറും നിലത്തും സ്ട്രെച്ചറിലും വീൽചെയറിലുമാണ് രോഗികള്‍ കഴിഞ്ഞുകൂടുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ward renovation in Trivandrum medical college; no arrangements to relocate patients