joshimathnew-10

ഭൂമി ഇടിഞ്ഞുതാഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്ന് 4000 ആളുകളെ കൂടി ഒഴിപ്പിച്ചു. വിള്ളലുകള്‍ കണ്ടെത്തിയ സ്ഥലങ്ങളിലെ 600 വീടുകളിലുണ്ടായിരുന്നവരെയാണ് ഒഴിപ്പിച്ചത്. രണ്ട് ഹോട്ടലുകളും അപകടസാധ്യതയുള്ള വിള്ളല്‍ വീണ കെട്ടിടങ്ങളും പൊളിച്ചുനീക്കും. ഒൻപത് വാർഡുകളിലെ 678 കെട്ടിടങ്ങളിലാണ് ഇതുവരെ വിള്ളൽ കണ്ടെത്തിയിട്ടുള്ളത്. 

 

സിംഗ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനിൽ എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരം. 81 കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്‍ഡിആര്‍എഫിന്റെ പ്രത്യക സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

 

Joshimath declared ‘unsafe for living’; Govt evacuates 4000 people