ഭൂമി ഇടിഞ്ഞുതാഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിലെ അപകടമേഖലകളിൽനിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ അപകടനിലയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ നാട്ടുകാർ വലിയ പ്രതിഷേധമുയർത്തി. 200 ലേറെ കെട്ടിടങ്ങൾ പൊളിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 

 

ജോഷിമഠ് വിഷയത്തില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഈ മാസം പതിനാറിന് പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു. രാജ്യത്തെ ഏല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലും സുപ്രീംകോടതി ഇടപെടേണ്ടതില്ല. ജോഷിമഠിലെ പ്രശ്നം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജ്യോതിര്‍ മഠാപധിപതി അവിമുക്തേശ്വരാനന്ദ് ആണ് ഹര്‍ജി നല്‍കിയത്. 

 

Joshimath crisis update