പീരുമേട് മുന്‍ എംഎല്‍എ, ഇ എസ് ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. പതിമൂന്ന് അംഗ എക്സിക്യൂട്ടീവില്‍ ബിജിമോളെ ഉള്‍പ്പെടുത്തിയില്ല. മുന്‍ എക്സിക്യൂട്ടീവില്‍ ബിജിമോള്‍ ഉണ്ടായിരുന്നു. അതേസമയം, ജില്ലാ കൗണ്‍സില്‍ അംഗമായി തുടരും. പാര്‍ട്ടിയില്‍ കാനം പക്ഷത്തേക്ക് മാറിയതിന് ശേഷമാണ് ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ബിജിമോള്‍ പുറത്താകുന്നത്. നേരത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ പുരുഷമേധാവിത്വമെന്ന് കുറ്റപ്പെടുത്തി രംഗത്തുവന്ന ബിജിമോള്‍ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടായതാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് വെട്ടിയത്.
ES Bijimole removed from CPI Idukki District Executive