anjusree-deathprobe

കാസര്‍കോട് പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീയുടെ മരണകാരണം എലിവിഷമെന്ന് സൂചന. എലിവിഷം ഉള്ളില്‍ ചെന്നതിന്‍റെ ലക്ഷണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. രാസപരിശോധനാഫലം വന്നാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ. അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് കണ്ടെത്തിയിരുന്നു. വിഷം ഉള്ളിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അഞ്ജുശ്രീയുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന് കുടുംബവും ആവശ്യപ്പെട്ടു

 

AnjuSree Death: Family seek detailed probe