anjusree-labreport

കാസർകോട് തല്കളയിലെ അഞ്ജുശ്രീ യുടെ മരണം ആത്മഹത്യയെന്ന് സൂചന. ആത്മഹത്യ കുറിപ്പും  മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. അതേസമയം സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ശരിയായ നിഗമനത്തിലെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം 

 

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായത്. എലിവിഷത്തിന് സമാനമായ വിഷാംശവും ശരീരത്തിൽ നിന്ന് കണ്ടെടുത്തതായും സൂചനയുണ്ട്. ഇവയെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് ശേഖരിച്ച ഫോണിൽ നിന്ന് ലഭിച്ചതായും പറയുന്നു. ഇതാണ് മരണം ആത്മഹത്യയാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നത്. ഭക്ഷ്യവിഷബാധയേറ്റല്ല മരണമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗവും വ്യക്തമാക്കുന്നുണ്ട്.)

 

അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച കുട്ടികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് അവ കൂടി പരിഗണിച്ച് അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഈ അഞ്ചാം തീയ്യതി വരെ കുട്ടിയുടെ ശരീരത്തിൽ വിഷാംശം കലർന്നിട്ടില്ലെന്ന് ലാബ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതിന് ശേഷം എന്ത് സംഭവിച്ചെന്നാണ് പൊലീസ് ഇനി അന്വേഷിക്കുക. ഇതിനായി വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും

The preliminary conclusion is that Anjusree committed suicide