കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിത കുതിപ്പ്‌ കരുത്തരായ മുംബൈ സിറ്റിക്ക്‌ മുന്നിൽ അവസാനിച്ചു. ഐഎസ്‌എല്ലിൽ ഒന്നാംസ്ഥാനക്കാരായ മുംബൈയോട്‌ നാല്‌ ഗോളിനാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ തോറ്റത്‌. ആദ്യ 22 മിനിറ്റിൽതന്നെ നാല്‌ ഗോളും വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം തടഞ്ഞു. സീസണിൽ ഒരു കളിയും തോൽക്കാത്ത ടീമാണ്‌ മുംബൈ. ജോർജ്‌ ഡയസ്‌ പെരേര അവർക്കായി ഇരട്ടഗോളടിച്ചു. ഗ്രെഗ്‌ സ്‌റ്റുവർട്ടും ബിപിൻ സിങ്ങും മറ്റ്‌ ഗോളുകൾ നേടി. 13 കളിയിൽ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത്‌ തുടരുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. അവസാനം കളിച്ച എട്ട്‌ കളിയിൽ ഇവാൻ വുകോമനോവിച്ചിന്റെ സംഘം തോറ്റിരുന്നില്ല. ഇരട്ടഗോളുകള്‍ നേടിയ പെരെയ്്ര ഡയസാണ് മല്‍സരത്തിലെ താരം. ഈമാസം 22ന്‌ എഫ്‌സി ഗോവയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. 

 

Mumbai City FC vs Kerala Blasters FC results