Joshimath: Cracks appear in the houses and on the roads due to landslides at the Joshimath of Chamoli district of Uttarakhand, Friday, Jan. 6, 2023. (PTI Photo) (PTI01_06_2023_000229B)

Joshimath: Cracks appear in the houses and on the roads due to landslides at the Joshimath of Chamoli district of Uttarakhand, Friday, Jan. 6, 2023. (PTI Photo) (PTI01_06_2023_000229B)

ഭൂമി ഇടിഞ്ഞ് താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിലും  കർണപ്രയാഗിലും ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുന്നു. അതിശൈത്യവും  റോഡുകൾ തകർന്നതും ഒഴിപ്പിക്കലിനെ ബാധിച്ചിട്ടുണ്ട്. കൂടുതൽ പുനരധിവാസകേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. പ്രദേശം വലിയ തോതിൽ ഇടിഞ്ഞു താഴാനും വെള്ളം കയറാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 

അതേസമയം ആസൂത്രണമില്ലായ്മയും വൻകിട നിർമ്മാണവുമാണ് ജോഷിമഠിലെ അവസ്ഥയ്ക്ക് കാരണമെന്ന് രാഹുൽഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും കോൺഗ്രസ് പ്രവർത്തകർ സഹായം ആവശ്യമുള്ളവരിലേക്ക് എത്തണമെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു

In "Sinking" Joshimath, Evacuation From Danger Zones, Choppers On Standby