കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചിരുന്നതായി സഹോദരി അനുശ്രീ മനോരമ ന്യൂസിനോട്. താനുള്‍പ്പെടെ നാലുപേര്‍ ഭക്ഷണം കഴിച്ചു. രണ്ടുപേര്‍ക്ക് അസ്വസ്ഥതയുണ്ടായി. ഛര്‍ദിയും വയറുവേദനയുമാണ് ഉണ്ടായതെന്നും സഹോദരി അനുശ്രീ മനോരമ ന്യൂസിനോട് പറഞ്ഞു.  കാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് പെരുമ്പള ബേനൂരിലെ കുമാരൻ നായരുടെ മകൾ പത്തൊമ്പത് വയസുള്ള അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. 

 

വിദ്യാര്‍ഥിനി മരിച്ച കേസില്‍ ഹോട്ടല്‍ ഉടമയടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കാഞ്ഞങ്ങാട്ടെ ഡി.എം.ഒ. ഓഫിസ് പൂട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു. മരിച്ച അഞ്ജുശ്രീ പാര്‍വതിയുടെ  ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. രാത്രിയോടെ കാസര്‍കോട്ടെ വീട്ടുവളപ്പില്‍ സംസ്കാരം.  അതേസമയം അജ്ജുശ്രീ ഭക്ഷണം വാങ്ങിയ അല്‍ റൊമാന്‍സിയ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടി സീല്‍ ചെയ്തു. 

 

Kasargod food poisoning: Three in custody in connection with 19-year-old's death