biriyani-pazhuthara

കൊച്ചിയിൽ ബിരിയാണിയില്‍ പഴുതാര കണ്ടെത്തിയ കയായീസ് അടക്കം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ആറ് ഹോട്ടലുകൾ പൂട്ടി. ജില്ലയിലെ അമ്പത് സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന നടത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വൃത്തിയില്ലെന്ന് മാത്രമല്ല ചില ഹോട്ടലുകൾക്ക് ലൈസൻസുമില്ല. ഫോര്‍ട്ടുകൊച്ചി എ  വണ്‍, മട്ടാഞ്ചേരിയിലെ കയായീസ്,  സിറ്റി സ്റ്റാര്‍, കാക്കനാട്ടെ ഷേബ ബിരിയാണി ,ഇരുമ്പനത്തെ ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂരിലെ മജിലിസ് എന്നിവയാണ് പൂട്ടിയ ഹോട്ടലുകൾ. മട്ടാഞ്ചേരിയിലെ കയായീസ് ഹോട്ടലിലെ ബിരിയാണിയിൽനിന്ന് പഴുതാരയെ കണ്ടെത്തിയിരുന്നു.നാല് സ്‌ക്വാഡുകളാണ് ജില്ലയിലെ അമ്പത് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. 

പത്തൊമ്പത് സ്ഥാപനങ്ങള്‍ക്ക് പിഴയും പതിനൊന്ന് സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസും നല്‍കി. സ്‌ക്വാഡിന്റെ രാത്രികാല പരിശോധനകള്‍ തുടരുകയാണ്.