SAJI-CHERIYAN-NEW

സത്യപ്രതിജ്ഞയ്ക്കുളള ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ലെന്ന് സജി ചെറിയാന്‍. നിയമനടപടികളൊന്നും പൂര്‍ത്തിയാക്കാനില്ല. രാജിവച്ചത് ധാര്‍മികതയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് പ്രാധാന്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ നിയമത്തിന്‍റെ പേരില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 

 

അതേസമയം സജി ചെറിയാന്‍ നാളെ മന്ത്രിയാകും. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക്  ഗവര്‍ണര്‍ അനുവാദം നല്‍കി സത്യപ്രതിജ്ഞ  നാളെ വൈകിട്ട് നടക്കും. രാജ്ഭവന്റെ അറിയിപ്പ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. 

 

Saji Cherian about his case