സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നു മുതല്‍ കര്‍ശനമായി പഞ്ചിങ്ങ് നടപ്പാക്കും. കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് ഇന്നു മുതല്‍ കര്‍ശനമായി ബയോമെട്രിക് പഞ്ചിങ്ങ് നടപ്പാക്കുന്നത്. ജനുവരി ഒന്നുമുതലാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും രണ്ടു ദിവസം ഓഫിസുകള്‍ക്ക് അവധിയായിരുന്നു. ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പഞ്ചിങ്ങ് സംവിധാനം. വൈകിയെത്തുന്നവരുടേത് അവധിയായി കണക്കാക്കും. മാര്‍ച്ച് 31നു മുന്‍പായി സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും പഞ്ചിങ്ങ് നടപ്പാക്കണമെന്നാണ് നിര്‍ദേശം.
Punching is strict in government offices from today