binu-soman-mockdrill-death31

പത്തനംതിട്ടയില്‍ മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ചത് തികഞ്ഞ അനാസ്ഥയുടെ തെളിവ്. വെള്ളത്തില്‍ ഇറങ്ങിയവരുടെ എണ്ണംപോലും അറിയാതെയാണ്  ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പുഴയിലിറങ്ങാന്‍ നാലുപേരെ ഒരുക്കിനിര്‍ത്തിയത് റവന്യുവകുപ്പാണ്. ഇവരുടെ വിശദാംശങ്ങള്‍ ഫയര്‍ഫോഴ്സിന് നല്‍കിയിരുന്നില്ല. ഒരാള്‍ മുങ്ങിയെന്ന് വെള്ളത്തിലിറങ്ങി തിരിച്ചെത്തിയവര്‍ അറിയിച്ചപ്പോള്‍, പുഴയിലിറങ്ങിയത് മൂന്നുപേരല്ലേ എന്നായിരുന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ വിചിത്രമായ മറുചോദ്യം. മരിച്ചയാള്‍ക്കൊപ്പം വെള്ളത്തിലിറങ്ങിയ ബിജു നൈനാന്‍ മനോരമ ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

അതിനിടെ മോക്ഡ്രില്ലില്‍ വിവിധ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായെന്ന് കലക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വകുപ്പുകളുടെ ഏകോപനത്തിലും രക്ഷാപ്രവര്‍ത്തനത്തിലും വീഴ്ചയുണ്ടായി. മോക്ഡ്രില്‍ നടത്തിയത് നിശ്ചയിച്ച സ്ഥലത്തുനിന്ന് നാലു കിലോമീറ്റര്‍ മാറിയാണ്. സ്ഥലംമാറ്റിയ വിവരം ചുമതലയുണ്ടായിരുന്ന തഹസില്‍ദാരെ പോലും അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

Mokdrill in Pathanamthitta as evidence of negligence