കോവിഡ് ജാഗ്രതയ്ക്കായി പുതിയ സര്‍ക്കാര്‍ നിര്‍ദേശങ്ങളെത്തുമ്പോഴും മുന്‍ തരംഗങ്ങളിലെ ഇരകളായ കുടുംബങ്ങളോട് അവഗണന. കോവിഡ് വന്ന് മരണപ്പെട്ട ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ധനസഹായമെത്തിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാഴ് വാക്കായി. കോട്ടയം ജില്ലയില്‍ മാത്രം 604 കുംടുംബങ്ങളാണ് സഹായം പ്രതീക്ഷിച്ച് കഴിയുന്നത്. ഇത് കോട്ടയം സൗത്ത് പാമ്പാടി സ്വദേശിനി മോളി കുര്യന്‍. 2021 ജൂലൈ 15 എന്ന ആ ദിവസം ഇവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. വൃക്കരോഗവും ഹൃദ്രോഗവും മൂര്‍ച്ഛിച്ച ഭര്‍ത്താവ് കുര്യന്‍ തോമസുമായി മെഡിക്കല്‍ കോളജിലെ ചികിത്സ കഴിഞ്ഞെത്തിയയുടന്‍ ഉണ്ടായ ചെറിയൊരു പനിയിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. കോവിഡ് സ്ഥിരീകരിച്ചയുടന്‍ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചെങ്കിലും കുര്യന്റെ സ്ഥിതി വഷളായി. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ കുര്യനെ മോളിക്ക് പഴയത് പോലെ കാണാനായില്ല.
അന്നത്തെ സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ന് നിത്യചെലവിനെങ്കിലും സഹായമാകുമായിരുന്നെന്നും മോളി പറയുന്നു. കോട്ടയം ജില്ലയില്‍ മാത്രം 604 കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് എല്ലാമാസവും ലഭിക്കേണ്ട 5000 രൂപ ലഭിച്ചിട്ടില്ല. 460 പേര്‍ക്ക് ഒരു മാസത്തെ തുക മാത്രം ലഭിച്ചു.104 പേര്‍ക്ക് ആദ്യ ഗഡു പോലും കിട്ടിയിട്ടില്ല.വാഗദാനം വിശ്വസിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് അക്കൗണ്ടില്‍ പണമെത്തുമെന്ന ഉറപ്പ് മാത്രമാണ് ബാക്കി.
Covid aid received only for one month