ops-eps-corona

സംസ്ഥാന  തിരഞ്ഞെടുപ്പ് ഓഫീസറുടെ കത്തിനെചൊല്ലി തമിഴ് നാട്ടിലെ പ്രതിപക്ഷ  പാർട്ടിയായ അണ്ണാ ഡിഎംകെയിൽ വൻ വിവാദം. റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലേക്കു ക്ഷണിച്ചുള്ള കത്തിൽ  ഒ.പനീർസെൽവത്തെ പാർട്ടി കോ ഓർഡിനേറ്റർ എന്നു വിശേഷിപ്പിച്ചതാണ് എടപ്പാടി പക്ഷത്തെ ചൊടിപ്പിച്ചത്. ഒ.പി.എസ്നെയും ഇ.പി എസിനെയും പ്രത്യകം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇ-മെയിലായി അയച്ച ക്ഷണക്കത്തിൽ പാർട്ടിയുടെ കോ കോർഡിനേറ്റർ, ഡെപ്യൂട്ടി കോൺർഡിനേറ്റർ എന്നിങ്ങനെയാണ് ഇരുവരെയും അഭിസംബോധന ചെയ്യുന്നത്.  കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഓർഡിനേറ്റർ എന്നീ തസ്തികകൾ ഇപ്പോഴും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും താൻ പാർട്ടിയുടെ കോഓർഡിനേറ്ററായി 2026 വരെ തുടരുമെന്നും പനീർസെൽവം പ്രതികരിച്ചു. അണ്ണാ ഡിഎംകെ തലപ്പത്തു ഇപ്പോഴും താൻ തന്നെയാണ്  എന്ന ഒ.പി.എസ് വാദത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നതാണ് ഇതെന്നും വാദവും ഉയർന്നു. 

 

എന്നാൽ  ഏതാനും ദിവസം മുൻപ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ നടന്ന  യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ അയച്ച കത്തിൽ എടപ്പാടിയെ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എന്നാണു വിശേഷിപ്പിച്ചിരുന്നത്. ഈ കത്ത് ഉയർത്തിയാണ് എടപ്പാടി പളനിസാമി വിഭാഗത്തിന്റെ പ്രതിരോധം. നേരെത്തെ ഇ.പി.എസ് വിഭാഗം നൽകിയ ജനറൽ കമ്മിറ്റി യോഗത്തിന്റെ വരവ് ചെലവ് കണക്കുകൾ  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നതും എടപ്പാടി ക്യാമ്പ് ചൂണ്ടികാണിക്കുന്നു. അതേസമയം ഇരു ഗ്രൂപ്പുകളും ഒന്നിച്ചു പോകണമെന്ന് ചെന്നൈയിൽ എത്തിയ സമയത്തു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപെട്ടിരുന്നു. അല്ലാത്ത പക്ഷം അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സൂചന. കോയമ്പത്തൂരിൽ നടന്ന ബിജെപി ദേശീയ അധ്യക്ഷന്റെ പൊതു പരിപാടിയിൽ  സംസ്ഥാന  നേതാക്കൾ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു.

 

CEO sends letter to AIADMK coordinator, joint coordinator over remote EVMs