ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ലസമയം സിനിമയുടെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തു. ലഹരി ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് കോഴിക്കോട് റേഞ്ച് ഒാഫീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. നിമയപരമായ മുന്നറിയിപ്പ് പോലും  ഇല്ലാതെയാണ് ട്രെയിലറില്‍ എം.ഡി.എം.എ ഉപയോഗിക്കുന്ന വിധം കാണിക്കുന്നത്. സിനിമയുടെ സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമ ഇന്ന് തീയേറ്ററില്‍ റിലീസായിരുന്നു.

 

ലഹരി ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന പരാതിയില്‍ 'നല്ല സമയം' സിനിമ ട്രെയ്‌ലറിനെതിരെ എക്സൈസ് കേസെടുത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. മലയാള സിനിമയിൽ ആദ്യമായല്ല എം.ഡി.എം.എ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതെന്ന് ഒമർ ലുലു പറഞ്ഞു. എക്സൈസിന്റെ നോട്ടീസ് ലഭിച്ചിട്ടിലെന്നും വിവാദ ദൃശ്യങ്ങൾ പിൻവലിക്കണോയെന്ന് അതിനുശേഷം തീരുമാനിക്കുമെന്നും ഒമർ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

Excise Case Against Director Omar Lulu