പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ മോദിക്ക് അന്ത്യാഞ്ജലി. ഭൗതികദേഹം ഗുജറാത്തിലെ ഗാന്ധിനഗറിൽ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി. ഇന്ന് പുലർച്ചെ 3.40ന് അഹമദാബാദിലെ യു. എൻ മേത്ത ആശുപത്രിയിൽ ആയിരുന്നു നൂറു വയസ്സുള്ള ഹീരാബെൻ മോദിയുടെ അന്ത്യം. ആറ് മണിയോടെ പ്രധാനമന്ത്രി തന്നെ മാതാവിന്റെ വിയോഗം ലോകത്തെ അറിയിച്ചു. ഒരു നൂറ്റാണ്ട് കാലത്തെ ശ്രേഷ്ഠമായ ജീവിതം ദൈവത്തിന്റെ പാദങ്ങളിൽ വിലയം പ്രാപിച്ചുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മരണവിവരം അറിഞ്ഞയുടൻ പ്രധാനമന്ത്രി ഗാന്ധി നാഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപാചരം അർപ്പിച്ചു. മരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം അറിയിച്ചു. മാതാവിന്റെ വിയോഗ ദിവസവും പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ നിശ്ചയിച്ചത് പോലെ മുന്നോട്ടു പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബംഗാളിൽ ഇന്ന് നടക്കേണ്ട വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങ് ഉൾപ്പെടെയുള്ള പരിപാടികളിൽ വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി പങ്കെടുക്കും.
Heeraben Modi Cremated In Gandhinagar, PM Performs Last Rites