സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. ഹൈക്കോടതിയിലെ രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനോടാണ് ഉപദേശം തേടിയത്. തിങ്കളാഴ്ച ഗവര്‍ണര്‍ തലസ്ഥാനത്ത് മടങ്ങിയെത്തിയശേഷം തുടര്‍നടപടി തീരുമാനിക്കും. 

 

സർവകലാശാല വിഷയം കൺകറന്റ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രത്തോട് കൂടിയാലോചന നടത്താതെ തീരുമാനം എടുക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണറാണ് ചാന്‍സലറെന്ന് കണക്കാക്കിയാണ് യുജിസിയുടെ ചട്ടങ്ങള്‍ എന്നതിനാല്‍ യുജിസിയോടും അഭിപ്രായം തേടേണ്ടിവരുമെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

 

Governor seeks legal scrutiny of bill to remove governor from chancellor post