vaidheham-27

ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടിന് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തല്‍. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. സാങ്കേതിക വകുപ്പുകളിലെ ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധിപ്പിക്കാമെന്നും നഗരസഭയുടെ അനുമതിയുള്ളതിനാല്‍ നിര്‍മാണത്തിന് സ്റ്റോപ് മെമോ നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു. 

 

environmental impact assessment wasn't done for Vaidekam ayurvedic resort