സന്തോഷ് ട്രോഫിയിൽ കേരളത്തിന് തകർപ്പൻ തുടക്കം. ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഗോള്‍ മഴ പെയ്തപ്പോള്‍ രാജസ്ഥാനെ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്ക് കേരളം തോല്‍പ്പിച്ചു. ആറാം മിനിറ്റിൽ നിജോ ഗിൽബർട്ടാണ് ആദ്യം രാജസ്ഥാന്റെ വല കുലുക്കിയത്. 11, 19 മിനുട്ടുകളില്‍ എം. വിഘ്നേശ് ഗോളുകള്‍ നേടി. തൊട്ടു പുറകെ 23, 35 മിനുട്ടുകളിലായി നരേഷ് ഭാഗ്യനാഥും വലനിറച്ചു. രണ്ടാം പകുതിയില്‍ 55, 80 മിനുട്ടുകളില്‍ നേടിയ ഇരട്ട ഗോളുകളിലൂടെ റിസ്വാൻ അലി കേരളത്തിന്റെ പട്ടിക തികച്ചു. നായകൻ വി.മിഥുന്റെ നേതൃത്വത്തിൽ യുവനിരയാണ് ഇന്ന് കളത്തിലിറങ്ങിയത്. ഇനി 29ന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അടുത്ത മൽസരം.
santosh trophy football kerala beat rajasthan