ഐ.എസ്.എല്ലിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്.സി.യെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ജേതാക്കൾക്കായി സന്ദീപ് സിങ് 86ാം മിനിറ്റിൽ സ്കോർ ചെയ്തു. തോല്‍വിയറിയാതെ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ ഏഴാമത്തെ മല്‍സരമാണിത്. ജയത്തോടെ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. രണ്ടാം പകുതിയിൽ, പ്രതിരോധ താരം സന്ദീപ് സിങ്ങാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ച ഒഡീഷയെ ഗോൾ വഴങ്ങാതെ സമനിലയിൽ പിടിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജനുവരി 3ന് ജാംഷഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.
ISL kerala blasters beat odisha fc