kufos-sc-01

കേരള ഫിഷറീസ് സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ചോ, നിയമനം നടത്തുന്ന സമിതിയെ സംബന്ധിച്ചോ പാര്‍ലമെന്‍റ് നിയമം പാസ്സാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു . 

 

സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമവും യുജിസി ചട്ടങ്ങളും വരുമ്പോള്‍ നിയമസഭ പാസ്സാക്കിയ നിയമത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും, ഇടക്കാല ആശ്വാസമായി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. വിസി നിയമനം റദ്ദാക്കിയതിനെതിരെ മുന്‍ വിസി ഡോ റിജി ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 

 

Fisheries University VC appointment: Govt move to Supreme Court against High Court order