ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കുന്നതിന് നിയമസഭ പാസ്സാക്കിയ ബിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനോരമ ന്യൂസിനോട്. താൻ തിരുവനന്തപുരത്തില്ലായിരുന്നതിനാല്‍ ബില്ലിന്റെ ഉള്ളടക്കം അറിയില്ല. പഠിച്ച ശേഷം തീരുമാനം എടുക്കും. മുന്‍പുള്ള ബില്ലിൽ വിശദീകരണം ചോദിച്ചിരുന്നെങ്കിലും സർക്കാർ ഇതുവരെ മറുപടി നൽകിയില്ല. സർവ്വകലാശാല വിഷയം കൺകറന്റ് ലിസ്റ്റിൽ ഉള്ളതായതിനാല്‍ കേന്ദ്രത്തോട് കൂടിയാലോചനകൾ നടത്താതെ തീരുമാനം എടുക്കാൻ ആകില്ല എന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
Arif Mohammed Khan on chancellor bill