നാഗ്പൂരില്‍ അന്തരിച്ച സൈക്കിള്‍ പോളോതാരത്തിന് ഭക്ഷ്യവിഷബാധയേറ്റെന്ന് ഡോക്ടര്‍ പറഞ്ഞതായി കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറി ഇ.കെ.റിയാസ്. കുത്തിവയ്പ്പെടുത്തതിന് പിന്നാലെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. നിദയുടെ മരണം ഗുരുതര വീഴ്ചയാണെന്നും താമസവും ഭക്ഷണവും കിട്ടാതിരുന്നത് ദേശീയ ഫെഡറേഷന്റെ പിടിവാശി കാരണമാണെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് ആരോപിച്ചു. കുട്ടികളുടെ ഭക്ഷണത്തിനും താമസത്തിനും പണം നല്‍കിയിട്ടും ഫെഡറേഷന്‍ സൗകര്യങ്ങളൊരുക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ നിദ ഫാത്തിമയെ കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തിവയ്പ് എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.
Deceased cycle polo team member's condition worsened after injection; allegation