modi

കോവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി. രോഗവ്യാപന ശേഷി കൂടുതലുള്ള കോവിഡ് വകഭേദം ബി.എഫ് 7 രാജ്യത്ത് സ്ഥിരീകരിച്ചെങ്കിലും സംസ്ഥാനത്ത് നിലവിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. പ്രതിദിന രോഗവ്യാപനവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞുതന്നെ നിൽക്കുന്നതാണ് ആശ്വാസം. ഈ മാസം 1431 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 51 പേരടക്കം ഒരാഴ്ചക്കിടെ രോഗബാധിതരായവരുടെ എണ്ണം 391 മാത്രമാണ്. രോഗം ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണവും 540 മാത്രമാണ്. എങ്കിലും മുൻകരുതൽ എന്ന നിലയിൽ ജാഗ്രത വർധിപ്പിക്കാൻ ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം കർശനമാക്കിയേക്കും. രോഗലക്ഷണമുള്ളവരിലെ പരിശോധന വർധിപ്പിക്കാനുമാണ് തീരുമാനം.

 

PM Modi to review Covid-19 situation at high-level meeting today