high-court-of-kerala-1

കോളജ് ഹോസ്റ്റലുകള്‍ ജയിലുകളല്ലെന്ന് ഹൈക്കോടതി. ഹോസ്റ്റലുകളില്‍ വിവേചനപരമായ നിയന്ത്രണങ്ങള്‍ പാടില്ല. ഭരണഘടനാപരമായ അവകാശം പെണ്‍കുട്ടികള്‍ക്കുണ്ട്. അത് ഉറപ്പാക്കുന്നതിനാണ് പരിഗണനയെന്നും കോടതി വ്യക്തമാക്കി. മെഡിക്കല്‍ കോളജ് വനിത ഹോസ്റ്റലുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് രാത്രി 9.30ന് ശേഷം ക്യാംപസിലേക്ക് ഇറങ്ങാന്‍ വാര്‍ഡന്‍റെ അനുമതി മതിയെന്ന് തീരുമാനം. മറ്റാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ രക്ഷിതാക്കളുടെ അനുമതിവേണം. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തി ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

Permission is required to go out at night in hostels