**EDS: TWITTER IMAGE POSTED BY @vijayanpinarayi ON TUESDAY, MAY 18, 2021** Kerala: Kerala CM Pinarayi Vijayan with Governor Arif Mohammed Khan. (PTI Photo)(PTI05_18_2021_000268B)

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവണര്‍റെ നീക്കുന്നതിന് നിയമസഭ പാസാക്കിയ സര്‍വകലാശാല ഭേദഗതി ബില്‍ രാജ്ഭവനിലെത്തി. ഈമാസം പതിമൂന്നിന് നിയമസഭ പാസാക്കിയ ബില്‍  ഇന്നാണ്  രാജ്ഭവന് കൈമാറിയത്. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ വേണ്ട അക്കാദമിക് വിദഗ്ധര്‍ മതിയെന്നും ചാന്‍സലറെ തിരഞ്ഞെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നും  ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമെ നിയമമാകൂ. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ കൂടുതല്‍ നിയമോപദേശം തേടാനാണ് സാധ്യത. രണ്ടാംതീയതി മാത്രമേ ഗവര്‍ണര്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തൂ.

Bill to remove Governor as Chancellor of State universities in Raj Bhavan