
സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി താലിബാന് ഭരണകൂടം. ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അതേസമയം നടപടിയെ ഐക്യരാഷ്ട്രസഭയും അമേരിക്കയും, ബ്രിട്ടനും ശക്തമായി അപലപിച്ചു.
സ്വകാര്യ, സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ നിലവില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ പുറത്താക്കാനും ഉത്തരവുണ്ട്.ഏഴാം ക്ലാസിനു ശേഷമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ നേരത്തെ വിലക്കിയിരുന്നു.മുപ്പതുലക്ഷത്തോളം പെൺകുട്ടികൾക്കാണ് ഇത്തരത്തിൽ വിദ്യാഭ്യാസം നിഷേധിച്ചത്.ക്ലാസ് മുറിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഇരിക്കുന്ന ഭാഗം കെട്ടിമറച്ചു വേർതിരിച്ചതിനു പിന്നാലെ പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപകരോ പ്രായമേറിയ പുരുഷ അധ്യാപകരോ മതിയെന്നും നേരത്തെ തീരുമാനിച്ചിരുന്നു.
സ്ത്രീകൾ ജോലിക്കുപോകേണ്ടെന്നു വിലക്കിയ താലിബാൻ പൊതുസ്ഥലങ്ങളിൽ ബുർഖ അണിഞ്ഞു ആൺ തുണയോടുകൂടി മാത്രമേ സ്ത്രീകൾ എത്താവൂ എന്നും നിർദേശം നൽകിയിരുന്നു. താലിബാൻ പുതിയ കാലത്തിലെ മാറ്റത്തിന്റെ ചുവരെഴുത്തുകൾ വായിക്കാതെ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നാണ് കടുത്ത സ്ത്രീ വിരുദ്ധ നിലപടുകൾ തുടരുന്ന താലിബാൻ ഭരണകൂടത്തോടുള്ള അഫ്ഗാൻ വനിതകളുടെ പ്രതികരണം.
Taliban ban Afghan women from university education