പി.വി. അബ്ദുല്‍ വഹാബ്

കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് രാജ്യസഭയില്‍ പ്രസംഗിച്ച പി.വി. അബ്ദുല്‍ വഹാബ് എംപിയോട് വിശദീകരണം തേടുമെന്ന് മുസ്‌ലീം ലീഗ്. പിവി അബ്ദുല്‍ വഹാബ് സഭയില്‍ നടത്തിയ പ്രസ്താവനയോട് ലീഗിന് യോജിപ്പില്ലെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.  വിഡിയോ റിപ്പോർട്ട് കാണാം.

 

അബ്ദുൽ വഹാബ് പറഞ്ഞത്:

 

വി.മുരളീധരൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഡൽഹിയിൽ അദ്ദേഹം കേരളത്തിന്റെ അംബാസഡറാണ്. എന്നാൽ കേരളത്തിൽ എത്തിയാൽ സംസ്ഥാന സർക്കാരിനെതിരെ സംസാരിക്കും. മുരളീധരന്റെ വിമർശനങ്ങളിൽ വാസ്തവമുണ്ടെന്നും ലീഗ് എംപി പി.വി.അബ്‌ദുൽ വഹാബ് പറഞ്ഞു.

 

Muslim league will ask explanation from PV Abdul Wahab