ബഫർസോണ്‍ നിർണയിക്കുന്നതിന് തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. സുപ്രീം കോടതിയെ ബോധിപ്പിക്കാനാണ് സർക്കാർ സർവേ നടത്തിയത്. അതിൽ അപാകതകള്‍ ഉണ്ടാകാനിടയുള്ളതിനാൽ പുതിയ റിപ്പോർട്ടാകും കോടതിയിൽ സമർപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ മാനുവല്‍ സര്‍വേ നടത്തുമെന്നും റവന്യുവകുപ്പിനെ ആശ്രയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന താമരശേരി ബിഷപിന്റെ  പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു. 

 

won't submit satellite survey report in supreme court