abdulkareem-murder-2

 

കോഴിക്കോട് താമരശേരിയില്‍ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബന്ധുക്കള്‍. കൊലപാതകം നടന്ന് പത്തുവര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരായുള്ള തെളിവുകള്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട പ്രവാസി അബ്ദുല്‍ കരീമിന്റെ ഭാര്യയും മക്കളുമാണ് കേസിലെ പ്രതികള്‍.

 

2013 സെപ്റ്റംബര്‍ 28 നാണ് പ്രവാസി വ്യവസായിയായിരുന്ന അടിവാരം എരഞ്ഞോണ അബ്ദുല്‍ കരീമിനെ ഭാര്യയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ക്ലോറോഫോം മണപ്പിച്ച് കൊന്ന ശേഷം കര്‍ണാടകയിലെ നെഞ്ചങ്കോട് കനാലില്‍ തള്ളുകയായിരുന്നു. ആറുമാസം  താമരശേരി പൊലീസ് അന്വേഷിച്ച കരീമിന്റെ തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് കൊലപാതകം പുറത്തുവന്നത്. ഭാര്യ മൈമുന മക്കളായ മിദ്‌ലാജ്,ഫിര്‍ദൗസ് എന്നിവരാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തി. കൊലപാതകം നടന്ന് 10 വര്‍ഷം കഴിഞ്ഞിട്ടും റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരായുള്ള തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 

 

കരീമിന്റെ ഡിഎന്‍എ പരിശോധന ഫലത്തിലും ബന്ധുക്കള്‍ കൃത്രിമത്തം ആരോപിക്കുന്നുണ്ട്. അതേസമയം മൃതദേഹം ബന്ധുക്കള്‍ കണ്ട്  സ്ഥിരീകരിച്ചതല്ലാതെ കൊല്ലപ്പെട്ടത് കരീമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. 

 

NRI businessman's murder: Relatives want case to be handed over to CBI