തവാങ്ങില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെച്ചൊല്ലി രാജ്യസഭ തടസപ്പെട്ടു. അതിര്‍ത്തി സംഘര്‍ഷം മൂന്നാംദിനവും പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ചൈനയുമായുള്ള സംഘര്‍ഷം അടക്കം വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി നല്‍കിയ നോട്ടിസ് തള്ളിയതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങി. നേതാക്കള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷനേതാവ് ഏതെങ്കിലും വിഷയം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചട്ടം നോക്കാതെ പരിഗണിക്കാമെന്ന് അധ്യക്ഷന്‍ ഉറപ്പുനല്‍കിയിരുന്നിട്ടും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. തുടർന്ന് രാജ്യസഭ നിര്‍ത്തിവച്ചു. 

 

വായ്പാ ആപ്പ് മൂലം ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ധന, ഇലക്ട്രോണിക് മന്ത്രാലയങ്ങളും റിസര്‍വ് ബാങ്കും ഇതിനെതിരെ നടപടി ആരംഭിച്ചതായും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഭരണഘടനയുടെ 44–ാം അനുച്ഛേദം സംസ്ഥാനങ്ങള്‍ക്ക് വ്യക്തിനിയമം കൊണ്ടുവരാന്‍ അധികാരം നല്‍കുന്നുണ്ടെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി. പാരമ്പര്യ സ്വത്ത് അവകാശം, വിവാഹം, വിവാഹമോചനം എന്നിവ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുെട അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും നിയമമന്ത്രി രേഖാമൂലം മറുപടി നല്‍കി. 

 

Rajya Sabha disrupted as Congress demand discussion on tawang border