പാഠ്യപദ്ധതി പരിഷ്കാരത്തെക്കുറിച്ച് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വിവാദ  പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ കുറിച്ച് ഒരു വിദ്വാൻ പറഞ്ഞത് അപഹാസ്യവും വികലവുമാണെന്ന് പി.സതീദേവി വിമര്‍ശിച്ചു. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് താൻ പറഞ്ഞപ്പോൾ  വനിതാ കമ്മിഷൻ ഓഫീസിനടുത്ത് ലേബർ വാർഡ് തുറക്കണമെന്ന് പറഞ്ഞവരുമുണ്ടെന്നും സതീദേവി പറഞ്ഞു.  മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സർഗ വനിത സംസ്ഥാന സമ്മേളനം വടക്കൻ പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.  

 

P Sathidevi against Abdurahiman Randathani's statement