
ഇന്ന് ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി 90,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. പതിനെട്ടാം പടിയിൽ കൂടുതൽ ഭക്തരെ കടത്തിവിട്ടു തുടങ്ങിയതോടെ ശബരിമലയിലെ തിരക്കിനു നേരിയ കുറവുണ്ട്. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പാതയിൽ ക്യൂ ഉണ്ടെങ്കിലും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയില്ല. എന്നാൽ പമ്പയിൽ ഇപ്പോഴും വലിയ തിരക്കാണ്. നിലയ്ക്കലിലെ ഗതാഗത കുരുക്ക് തുടരുകയാണ്. ദർശനം കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹനങ്ങളാണ് കുരുക്കിൽപ്പെടുന്നത്.
90000 pilgrims in virtual queue for sabarimala darshan