തിരക്ക് നിയന്ത്രണാതീതമായതോടെ ശബരിമലയിൽ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം. ദിവസം 90,000 പേര്‍ക്ക് മാത്രം വെര്‍ച്വല്‍ ക്യൂ ബുക്കിങ് നല്കിയാല് മതിയെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു. തീര്‍ഥാടകരുടെ എണ്ണം 85,000 ആയി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നടപടി. അഷ്ടാഭിഷേകം,പുഷ്പാഭിഷേകം എന്നിവയ്ക്കും നിയന്ത്രണമുണ്ടാകും. ശരംകുത്തി മുതല്‍ നടപ്പന്തല്‍വരെ വെള്ളവും ബിസ്കറ്റും വിതരണം ചെയ്യാനും നിലയ്ക്കലിൽ കൂടുതല്‍ പാർക്കിങ് അനുവദിക്കാനും യോഗം തീരുമാനിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ ബുക്കിങ് ഒരുലക്ഷം കടന്നതോടെയാണ് പൊലീസ് ആശങ്ക അറിയിച്ചത്. കഴിഞ്ഞദിവസം മരക്കൂട്ടത്ത് തിക്കിലും തിരക്കിലും പെട്ട് തീർഥാടകർക്കും പൊലീസുകാർക്കും പരുക്കേറ്റിരുന്നു. തിരക്ക് കുറയ്ക്കാന്‍ ദർശനസമയം വർധിപ്പിക്കാന്‍ കഴിയുമോയെന്ന് ഹൈക്കോടതിയും ദേവസ്വം ബോർഡിനോട് ആരാഞ്ഞിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ദർശന സമയം കൂട്ടി. ഇനി ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി വ്യക്തമാക്കുകയും ചെയ്തു. വിഡിയോ റിപ്പോർട്ട് കാണാം.
Sabarimala; restrictions imposed on virtual queue