india-china-2

അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയിലുള്ള നിയന്ത്രണ രേഖയില്‍ ഇന്ത്യ–ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം. ഈ മാസം ഒമ്പതിനാണ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇരു ഭാഗത്തെയും ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരുമായി മുഖാമുഖം വന്ന്  ചൈനീസ് സൈന്യമാണ് പ്രകോപനം സൃഷ്ടിച്ചതെന്നും ഇതിന് തക്കതായ തിരിച്ചടി ഇന്ത്യന്‍ സൈനികര്‍ നല്‍കിയതായും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സംഘര്‍ഷത്തിനു ശേഷം ഇരുസൈന്യവും നിയന്ത്രണ രേഖയില്‍ നിന്ന് പിന്മാറി. സംഘര്‍ഷ സഹാചര്യത്തിന് അയവ് വരുത്താന്‍ കമാന്‍ര്‍മാരുടെ ഫ്ലാഗ് മീറ്റിങും തുടര്‍ന്ന് നടന്നു.

 

Face-off between Indian and Chinese troops along LAC in Arunachal