
ഗുജറാത്തില്‍ ചരിത്രമെഴുതി ഭുേപന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. അതിനിടെ, ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.
ബിജെപി ഏഴാം തവണയാണ് ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഭുപേന്ദ്ര പട്ടേലിന് മുഖ്യമന്ത്രി പദവിയില്‍ രണ്ടാമൂഴം. സാമുദായിക സമവാക്യങ്ങളും പ്രാദേശിക പരിഗണനകളും നല്‍കിയ മന്ത്രിസഭയില്‍ പട്ടേല്‍ വിഭാഗത്തിനാണ് മുന്‍തൂക്കം. 8 കാബിനറ്റ് മന്ത്രിമാര്‍. 2 സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍. 6 സഹമന്ത്രിമാര്‍. ഗാന്ധിനഗറിലെ ഹെലിപ്പാഡ് മൈതാനത്ത് നടന്ന പ്രൗഢഭംഗീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്‍വ്രത് സത്യവാചകം െചാല്ലിക്കൊടുത്തു. ഹര്‍ഷ് സങ്ഘവി അടക്കം കഴിഞ്ഞ സര്‍ക്കാരില്‍ മികവ് തെളിയിച്ചവര്‍ക്ക് ഇടം കിട്ടി.
കോണ്‍ഗ്രസ് വിട്ടെത്തിയ അല്‍പേഷ് ഠാക്കൂറിനും ഹാര്‍ദിക് പട്ടേലിനും പരിഗണനലഭിച്ചില്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കൂടിയായിരുന്നു ബിജെപിയുടെ ഒാരോ നീക്കവും. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെന്നോലെ സത്യപ്രതിജ്ഞയിലും മോദിയായിരുന്നു താരം അതിനിടെ, ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന് സൂചനയുണ്ട്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഭുപദ് ബിയാനി വോട്ടര്‍മാരുടെ അഭിപ്രായം തേടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
Bhupendra Patel takes oath as CM for second consecutive term