ഗുജറാത്തിൽ കോണ്‍ഗ്രസിനേറ്റ പരാജയം തിരിച്ചടിയാണെന്നും ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മണ്ഡലം അടിസ്ഥാനത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സംസ്ഥാനത്തെ എ.എ.പി സാന്നിധ്യം കോൺഗ്രസിന് വിനയായെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, ഹിമാചലില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ശുഭകരമായി പര്യവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പാര്‍ട്ടി ഒറ്റക്കെട്ടായി തിരുമാനമെടുക്കും. എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണ്. ബി.ജെ.പിയിലേക്ക് പോകേണ്ടവര്‍ നേരത്തെ പോയെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

 

AAP's presence adversely affects congress; KC Venugopal